കൊച്ചി.ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് താങ്ങായത്. ബാങ്ക്, റിയാൽറ്റി സൂചികകൾ 0.5ശതമാനം നഷ്ടംനേരിട്ടു.
സെൻസെക്സ് 85.26 പോയന്റ് ഉയർന്ന് 61,235.30ലും നിഫ്റ്റി 45.50 പോയന്റ് നേട്ടത്തിൽ 18,257.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, കോൾ ഇന്ത്യ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
അതേസമയം വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.