കൊച്ചി:
ദീലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് തുടരുന്നതിനിടെ നടൻ ദിലിപ് വിട്ടിലെത്തി. രാവിലെ ആലുവ പെരിയാര്‍ പാലസ് എന്ന ദിലീപിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
റെയ്ഡ് തുടരുന്നതിനിടെ ഉച്ചയ്ക്ക് രണ്ടരയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി. സ്വയം വാഹനമോടിച്ചാണ് ദിലീപ് എത്തിയത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസിൽ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. 
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.