ആലുവ. നടി ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്‍റെ ആലുവയിലെ വീടായ പെരിയാര്‍ പാലസില്‍ റെയിഡ് പുരോഗമിക്കുന്നു. ഗേറ്റ് ആരും തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ചാടിക്കടന്ന് അകത്തെത്തി സെര്‍ച്ച് വാറന്‍റ് ഉണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് സഹോദരി എത്തി ഗേറ്റ് തുറക്കുകയായിരുന്നു. പിന്നീട് ദിലീപും അഭിഭാഷകരും ഇവിടേക്ക് എത്തുകയായിരുന്നു.ദിലീപിൻ്റെ ഫോണും പരിശോധിക്കുന്നു.

ദിലീപ് ഉപയോഗിക്കുന്നതും, വീട്ടിൽ നിന്ന് കണ്ടെത്തിയ പഴയ ഫോണുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.ദിലീപിനെതിരെ മൊഴിനല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതുപ്രകാരം ദിലീപിന്‍റെ വീട്ടില്‍ നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.അതു കണ്ടെടുക്കാനാവുമോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴിയില്‍ പറഞ്ഞ പ്രകാരം ദിലീപിന് തോക്ക് കൈവശമുണ്ട് അത് തേടുന്നതായാണ് സൂചന. എന്നാല്‍ ദിലീപിന് തോക്ക് ലൈസന്‍സ് ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തോക്കുo തേടുന്നു. ദിലീപിന്‍റെ നിര്‍മ്മാണ കമ്പനിയിലും ബന്ധുക്കളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

.