പാലക്കാട്. വാളയാർ പെൺകുട്ടികളുടെ കൊലപാതകം, വീണ്ടും ചതി അനുവദിക്കില്ല എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ കൊലപാതകക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും വീണ്ടും ചതി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് വാളയാർ നീതി സമരസമിതി മൂത്ത പെൺകുട്ടിയുടെ അഞ്ചാമത് ചരമ വാർഷികദിനത്തിൽ അട്ടപ്പള്ളത്ത് നടത്തിയ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും ചതി അനുവദിക്കില്ല എന്ന പ്രതിജ്ഞ സി.ആർ. നീലകണ്ഠൻ ചൊല്ലിക്കൊടുത്തു.

യോഗത്തിൽ സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൺവീനർ വി.എം മാർസൻ സ്വാഗതം പറഞ്ഞു.
സി. ആർ നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.
രാധാകൃഷ്ണൻ (RMP), രാജേന്ദ്രൻ B (ഫോർവേർഡ് ബ്ലോക്ക് ), ശിവരാജേഷ് ( കേ കോൺ ), കെ.മായാണ്ടി (Sc ST മുന്നണി ), സി.ജെ. തങ്കച്ചൻ (ആദിജനസഭ),
വാസുദേവൻ ( സാധു ജന പരിപാലന സംഘം)
PH കബീർ (സംസ്ഥാന പ്രസിഡന്റ് (ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ), A രാജേഷ്. ജില്ലാ സെക്രട്ടറി (ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ),
അമ്പലക്കാട് വിജയൻ (SC ST മുന്നണി സെക്രട്ടറി),
പത്മ മോഹൻ (KPMS), ശാന്തി പട്ടാമ്പി , സെയ്ദ് മുഹമ്മദ് പിരായിരി ( ഹരിത ഭൂമി ),
സുധീർ ഒലവക്കോട് (സർവ്വോദയ മണ്ഡലം) തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ കുട്ടിയുടെ മാതാപിതാക്കളും ജോൺ പ്രവീണിന്റെ മാതാവ് റാണി എലിസബത്തും പങ്കെടുത്തു.