ആലപ്പുഴ ഷാൻ വധക്കേസ് പ്രതികൾക്ക് ജാമ്യം. എട്ടാം പ്രതി അഖിൽ, പന്ത്രണ്ടും പതിമൂന്നും പ്രതികളായ സുധീഷ്, ഉമേഷ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പ്രതികൾ കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യം നൽകാവുന്ന കുറ്റമാണ് പ്രതികൾക്ക് എതിരെ ചുമത്തിയത് എന്നും പറഞ്ഞു. കേസിലെ മുഖ്യ പ്രതികളെ ആംബുലൻസിൽ രക്ഷപ്പെടാൻ സഹായിച്ചു എന്നാണ് അഖിലിനെതിരായ കുറ്റം. ഒളിവിൽ കഴിയാൻ മുഖ്യപ്രതികളെ സഹായിച്ചതിനാണ് സുധീഷിനേയും ഉമേഷിനേയും പ്രതിചേർത്തത്.