കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന. രാവിലെ 11.45ഓടെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലുവ പറവൂർ കവലയിലെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയത്. ക്രൈംബ്രാഞ്ച് സംഘമെത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു
പോലീസ് മതിൽ ചാടിക്കടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. കോടതിയുടെ അനുമതിയോടെയാണ് പരിശോധനയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പോലീസുകാർക്കെതിരായ വധഭീഷണി ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.
കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ പരിശോധന.