ഊട്ടി. കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന ജൂനിയര്‍ വാറന്‍റ് ഓഫിസര്‍ പ്രദീപാണ് മരിച്ചത്. ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ്​ മക​െന്‍റ ജന്മദിനാഘോഷത്തിനും പിതാവി​െന്‍റ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി പ്രദീപ് നാട്ടിലെത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതി​െന്‍റ നാലാം ദിവസമാണ് ദുരന്തം. ഭാര്യയും രണ്ടു മക്കളുമാണുള്ളത്​​.

ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്​ടറി​െന്‍റ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലുടനീളം സേവനമനുഷ്ഠിച്ചിട്ടുണ്ട്​.

ഛത്തിസ്ഗഢിലെ മാവോയിസ്​റ്റുകള്‍ക്കെതിരായ ഓപറേഷനുകള്‍, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുത്തു. 2018ല്‍ കേരളത്തിലെ പ്രളയസമയത്ത് കോയമ്ബത്തൂര്‍ വ്യോമസേന താവളത്തില്‍നിന്ന്​​ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്​ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തു. ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ സാധിച്ച, പ്രദീപ് ഉള്‍പ്പെട്ട ആ ദൗത്യസംഘത്തിന് പ്രസിഡന്‍റി​​െന്‍റയും സംസ്ഥാന സര്‍ക്കാറി​െന്‍റയും പ്രത്യേക പ്രശംസ നേടാനായി.

ഹെലികോപ്റ്റര്‍ അപകടമുണ്ടായത് നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്നത് 14 പേരാണ് . ഇതില്‍ 13 പേരും മരിച്ചു.രക്ഷപ്പെട്ടത് ഒരാള്‍ മാത്രമാണ് . ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ചികിത്സയിലാണ്.