ഇന്നത്തെ വാർത്തകൾ ഇങ്ങനെ

👆സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വിടവാങ്ങി. ഭാര്യ മധുലിക റാവത്തും സഹസൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ പതിമൂന്ന് പേരും കൊല്ലപ്പെട്ടെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗുരുതരനിലയില്‍ ആശുപത്രിയിലായിരുന്ന അദ്ദേഹം മരിച്ചതായി വൈകിട്ടാണ് സ്ഥിരീകരണം ഉണ്ടായത്. പരംവിശിഷ്ഠ സേവാ മെഡല്‍ അടക്കം നേടിയ ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയാണ്.

👆ഊട്ടി കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തുമടക്കമുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയവർ മരിച്ചവർക്ക് അനുശോചനം അറിയിച്ചു

👆ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗം സൃഷ്ടിച്ച ഞെട്ടലിലും വേദനയിലുമാണ് താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്തിന് ധീരനായ പുത്രനെ നഷ്ടപ്പെട്ടു. നാല് പതിറ്റാണ്ടോളം മാതൃരാജ്യത്തിനായി അദ്ദേഹം നിസ്വാർഥ സേവനം നടത്തി. ജനറൽ ബിപിൻ റാവത്തിനും പത്‌നിക്കുമൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ വേദനയോടെ ഓർക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു

👆രാജ്യത്തിനാകെ സങ്കടകരമായ ദിവസമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു

👆ജനറൽ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മരണത്തിൽ അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അങ്ങേയറ്റം ഞെട്ടിക്കുന്നൊരു ദുരന്തമാണിത്. ഈ പരീക്ഷണ വേളയിൽ അവരുടെ കുടുംബത്തോടൊപ്പം ഞാനും ചേരുന്നുവെന്നും രാഹുൽ പറഞ്ഞു.
 

👆സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​ഭ​ര​ണ വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ൾ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.
കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ന്ധി​ന​ഗ​ർ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു ശി​വ​ൻ യു​ഡി​എ​ഫി​ലെ പി.​ഡി. മാ​ർ​ട്ടി​നെ 687 വോ​ട്ടി​നാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. എ​ൽ​ഡി​എ​ഫി​ലെ കെ.​കെ. ശി​വ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

👆പി​റ​വം മു​ൻ​സി​പ്പാ​ലി​റ്റി​യും എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. 14-ാം വാ​ർ​ഡ് ഇ​ട​ച്ചി​റ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് 20 വോ​ട്ടി​ന് നി​ല​നി​ർ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 12–ാം സീ​റ്റി​ൽ യു​ഡി​എ​ഫും കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ചു.
രാ​ജാ​ക്കാ​ട് യു​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഇ​ട​മ​ല​ക്കു​ടി​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റ് ബി​ജെ​പി പി​ടി​ച്ചെ​ടു​ത്തു. ഒ​രു വോ​ട്ടി​നാ​ണ് ബി​ജെ​പി​യു​ടെ ജ​യം. പാ​ല​ക്കാ​ട് എ​രി​മ​യൂ​ർ ഒ​ന്നാം വാ​ർ​ഡി​ൽ സി​പി​എം വി​മ​ത​ൻ ജ​യി​ച്ചു. ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

👆കൊ​ല്ലം തേ​വ​ല​ക്ക​ര വാ​ർ​ഡ് ബി​ജെ​പി​യി​ൽ​നി​ന്ന് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം വി​തു​ര പ​ഞ്ചാ​യ​ത്ത് പൊ​ന്നാം​ചു​ണ്ട് വാ​ര്‍​ഡ് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ചി​ത​റ സ​ത്യ​മം​ഗ​ലം വാ​ർ​ഡ് യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.
മ​ല​പ്പു​റം ജി​ല്ലി​ലെ തി​രു​വാ​ലി (ഏ​ഴാം വാ​ർ​ഡ്), കാ​ല​ടി (ആ​റാം വാ​ർ​ഡ്), ഊ​ർ​ങ്ങാ​ട്ടി​രി (അ​ഞ്ചാം വാ​ർ​ഡ്), മ​ക്ക​ര​പ്പ​റ​ന്പ് (ഒ​ന്നാം വാ​ർ​ഡ്), പൂ​ക്കോ​ട്ടൂ​ർ (14-ാം വാ​ർ​ഡ്) എ​ന്നി​വ​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ജ​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചാ​ലാം​പാ​ടം ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.

👆ആലുവയിൽ നി‍യമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരുടെ ഹർജിയാണ് തള്ളിയത്.
മോഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ സുഹൈലിന്‍റെ മൊബൈൽ ഫോൺ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പട്ടിട്ടുണ്ട്.

👆ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ടീമിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ
ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാകും കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് പകരം രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. 

👆സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 921, കൊല്ലം 369, പത്തനംതിട്ട 186, ആലപ്പുഴ 188, കോട്ടയം 44, ഇടുക്കി 173, എറണാകുളം 559, തൃശൂർ 343, പാലക്കാട് 189, മലപ്പുറം 195, കോഴിക്കോട് 431, വയനാട് 136, കണ്ണൂർ 231, കാസർഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,95,263 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,682 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,58,990 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4692 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 261 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

👆കെ- റെയിൽ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കനക്കുമ്പോഴും തീരുമാനത്തിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് അന്തിമാനുമതി ഉടൻ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

👆സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ർ 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് നി​ര​ത്തി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല.