മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റിൽ 808 വില്ലേജ് റിസോഴ്സ് പഴ്സന്റെയും 107 ബ്ലോക്ക് റിസോഴ്സ് പഴ്സന്റെയും ഒഴിവ്. ഡിസംബർ 10 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

ബ്ലോക്ക് റിസോഴ്സ് പഴ്സൺ: ബിരുദം, സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് ജയം, 40 വയസ്സ്, 15,000.

വില്ലേജ് റിസോഴ്സ് പഴ്സൺ: പ്ലസ് ടു/തത്തുല്യം, കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം, 35 വയസ്സ്, പ്രതിദിനം 350 രൂപ.

തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പരിചയവും അഭികാമ്യം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: സിഡബ്ല്യുസി ബിൽഡിങ്, രണ്ടാം നില, എൽഎംഎസ് കോംപൗണ്ട്, പാളയം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം–695 033; 0471–2724696. socialaudit.kerala.gov.in