സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുണ്ട്.

ഒഴിവുകൾ അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-6, ജൂനിയർ ക്ലാർക്ക്/കാഷ്യർ-301, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-3, സിസ്റ്റം സൂപ്പർവൈസർ-1, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-7, ടൈപ്പിസ്റ്റ്-2

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്

എല്ലാ വിഷയവും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യുണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ബി.എസ്സി./എം.എസ്സി. (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം. ബിരുദവുമാണ് യോഗ്യത.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബി.ടെക്. അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐ.ടി. എം. എസ്സി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

സിസ്റ്റം സൂപ്പർവൈസർ

ബിരുദവും പി.ജി.ഡി.സി.എ.യും. പ്രായം: 1/1/2021ൽ 18 വയസ്സ്. 40 വയസ്സ് കവിയാൻ പാടില്ല. വികലാംഗർക്ക് പത്തുവർഷത്തെ ഇളവും വിധവകൾക്ക് അഞ്ചുവർഷത്തെ ഇളവും .

പരീക്ഷ

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം/ബാങ്കിന്റെ യോഗ്യതാലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുതസംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന് ആയിരിക്കും. അഭിമുഖത്തിന് മിനിമം മൂന്നുമാർക്ക് ലഭിക്കും. ബാക്കി 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനാണ്.

വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.orgയിൽ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 29.