സംസ്ഥാനത്തെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം… ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്…. മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.മോശം കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയിൽ മലയോരമേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനമേർപ്പെടുത്തി

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി ശ്രീലങ്കൻ തീരത്ത് നിലനിൽക്കുകയാണ്..ആന്ധ്രപ്രദേശ് തമിഴ്നാട് തീരത്ത് വടക്കു കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്… ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും… ഇത് ശക്തിപ്രാപിച്ച ഇന്ത്യൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

ഇതോടെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും… ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടിന്റെ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും..തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും.. …മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here