കെടുകാര്യസ്ഥതയുടെ നഷ്ടത്തിന്‍റെ അധപതനത്തിന്‍റെ ഒക്കെ ഉദാഹരണമായി എടുത്തുകാട്ടുന്ന കെഎസ്ആര്‍ടിസിയുടെ ചില നടത്തിപ്പു ദോഷങ്ഹളെപ്പറ്രി ജീവനക്കാരന്‍ കഥഎഴുതുന്നു, അതിന്‍റെ മുന്നോടിയായി എഴുതിയ ഫേയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഷംസദ് കുഴിക്കാട്ടിലാണ് കെഎസ്ആര്‍ടിസിയുടെ നടപടിദോഷം രസകരമായി വിവരിക്കുന്നത്.


ചിത്രത്തിൽ ഒരു KSRTC ബസ്സിൻ്റെ Driver Cabin, ലെ ദൃശ്യങ്ങളാണ്.

കേരളത്തിൽ സർവ്വീസ് നടത്തുന്ന
80% KSRTC ഓർഡിനറി ബസ്സുകളും ഏകദേശം, ഈ രൂപത്തിൽ തന്നെയാകാനാണ് സാധ്യത.

നൂറ് കണക്കിന് യാത്രക്കാരുടെ ജീവനും ജീവിതവും കൊണ്ട് ലക്ഷക്കണക്കിന് കി.മീ ദൂരം കേരളത്തിൻ്റെ തെരുവുകൾ നിറഞ്ഞോടുന്ന സർക്കാർ ശകടത്തിൻ്റെ സ്ഥിതി ഇത്രയും പരിതാപകരമായ തെന്തെ?

ആരാണിതിന് ഉത്തരവാദി? 12 മണിക്കൂർ ജോലിക്ക് ഒരു തച്ച് മാത്രം വാങ്ങി നിശബ്ദനായി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കാൻ നിർബ്ബന്ധിതരായ ഡ്രൈവറും കണ്ടക്ടറുമാണോ?

ഈ ഡ്രൈവിംഗ് സീറ്റിൽ 10 ഉം 16ഉം മണിക്കൂർ സമയം നിതാന്ത ജാഗ്രതയോടെ വാഹനമോടിക്കേണ്ടവന് അടിസ്ഥാന പ്രശ്നങ്ങളെങ്കിലും പരിഹരിച്ച് കൊടുക്കാനുള്ള വിശാലത KSRTC മാനേജ്മെൻ്റിന് ഉണ്ടായിട്ടുണ്ടോ?

വിഷയം വിശാലമാക്കാനില്ല ഈ ക്യാബിനെക്കുറിച്ച് മാത്രം പറയാം.

Dash board – ൽ പ്രവർത്തനക്ഷമമായ മീറ്റർ -എയർ പ്രഷർ gauge മാത്രം അതും രണ്ടിൽ ഒന്നിനെ ചിലപ്പോൾ ജീവനുണ്ടാകൂ. ബാക്കിയെല്ലാമീറ്ററുകളുംഡമ്മികൾ പോലെ വെറും കാഴ്ച്ച വസ്തു മാത്രം.

Temparature മീറ്ററിൽ 80° കാണിച്ചാൽ 100 കണക്ക് കൂട്ടിയാൽ നന്ന്. ഇല്ലെങ്കിൽ വെള്ളം തിളച്ച് 100° ബോധ്യപ്പെട്ട ശേഷം തുടരാം.

കോമ്പിനേഷൻ സ്വിച്ചുകൾ KSRTC യിൽ സ്വാഹ: 90% ബസ്സിലും അതെല്ലാം ഡ്രൈവർക്ക് ആഗ്രഹിക്കാമെന്ന് മാത്രം.

Dim ഉം Brightഉം Switch – കണ്ടു പിടിക്കാൻ മഷിനോട്ടക്കാരൻ്റെ സഹായം വേണം. ചിലതെല്ലാം സ്റ്റിയറിംഗിൻ്റെ അടിയിലും – സീറ്റിൻ്റെ അടിയിലുമൊക്കെ തപ്പി നോക്കി പ്രയോഗിച്ചാൽ കൈ കരുത്തില്ലെങ്കിൽ പ്രവർത്തനം ശൂന്യമാകും. -കാരണം 1967 മോഡൽ വില്ലീസ് ജീപ്പിൻ്റെ ചവിട്ട് സ്വിച്ചാണ് കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ വേണ്ടി KSRTC യിൽ ഘടിപ്പിച്ചിട്ടുള്ളത്.

ഫ്യൂവൽ ഗേജ് എപ്പോഴും ഫുൾ ടാങ്ക് റീഡിംഗ് ആയിരിക്കും -ഡീസൽ ടാങ്കിൽ കോലിട്ട് കുത്തി നോക്കി ഉറപ്പ് വരുത്തി, പോയാൽ നന്ന്. അല്ലെങ്കിൽ വഴിയിൽ എയർ വലിച്ച് കിടന്നാൽ – ഡ്രൈവറെ ചക്രശ്വാസം വലിപ്പിക്കുന്ന ശിക്ഷാവിധികൾ പിന്നാലെ വരും. ഇനി ഡീസൽ ടാങ്കിൽ കുത്താൻ ഈർക്കിളിയല്ലാതെ മറ്റൊരു വസ്തുവും കിടക്കാതെയുള്ള തരം Net വെച്ച് അടച്ചിട്ടുള്ള latest പരീക്ഷണം KSRTC, വക ഡീസൽ മോഷണം തടയാൻ ഫിറ്റ് ചെയ്തിട്ടുമുണ്ട്.

1000 ലിറ്റർ ഇറക്കിയിട്ട് 10000 ലിറ്ററിൻ്റെ കണക്കെഴുത്ത് KSRTC യിൽ നിലവിലുള്ളപ്പോഴാണ് – 40 രൂപയുടെ താഴുവാങ്ങി പൂട്ടിയാൽ തീരുന്ന പ്രശ്നം പരിഹരിക്കാൻ 400 രൂപയുടെ Netഫിറ്റ് ചെയ്ത് ബുദ്ധി തെളിയിച്ചിട്ടുള്ളത്.ചുരുക്കത്തിൽ തേങ്ങ ചോരുന്നത് കാണാതിരിക്കയും കടുക് ചോരുന്നത് കാണുകയും ചെയ്യുന്ന അതിബുദ്ധിരാക്ഷസൻമാരെല്ലാം KSRTC യെ പടവലങ്ങ പോലെ വളർത്തുന്നുവെന്ന് സാരം.

നമ്മുടെ വിഷയം Driving Convinience നെക്കുറിച്ചാണ്.ഒരുKSRTC ഡ്രൈവറുടെ Driving Experience – ലോകത്ത് മറ്റൊരു രാജ്യത്തുള്ള ഡ്രൈവർമാർക്കും ഉണ്ടാകാൻ സാധ്യതയില്ല. അങ്ങ് ഉഗാണ്ടയിൽ പോലും, ഒരു ഡ്രൈവർക്ക് ഇതിനേക്കാൾ നീതി കിട്ടും.

Bell Switch ഘടിപ്പിച്ച ഹോണുകൾ – തോന്നിയ സ്ഥലത്ത് തോന്നിയത് പോലെ ഫിറ്റ് ചെയ്യുന്നു. ഒരു ബസ്സ് ബോഡി കെട്ടുമ്പോൾ സൗഹൃദപരമായിട്ടെങ്കിലും ഡ്രൈവറെ വിളിച്ച് വിവര മന്വേഷിക്കാനുള്ള മര്യാദ KSRTC മാനേജ്മെൻ്റിന് ഇല്ലാതെ പോയി.

വൈപ്പറുകളുടെ ശോചനീയാവസ്ഥ അതിലേറെ പരിതാപകരം – രാത്രി സമയങ്ങളിടെ ദീർഘദൂര സർവ്വീസുകൾക്ക് പോലും, ശരിയായി windshield ക്ലീൻ ചെയ്യാവുന്ന വൈപ്പർ ബ്ലേഡുകളില്ല.മഴയുള്ളപ്പോഴും -എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കാണുമ്പോഴും, സ്റ്റിയറിംഗ് കൈകളിൽ ഭദ്രമായിട്ടിരിക്കുന്നത്- ആരുടെയൊക്കെയോ കുടുംബങ്ങളിൽ ഇരിക്കുന്നവരുടെ പ്രാർത്ഥനയും,ഭാഗ്യവും കൊണ്ട് മാത്രമാണ്.

സ്പീഡോമീറ്റർ – നിർജീവം, RPM മീറ്ററും – നിശ്ചലം. ഓരോ ബസ്സിലും, ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ഫിറ്റ് ചെയ്തിട്ടുള്ള അത്യാവശ്യ സ്വിച്ചുകൾ. ഇന്നലെ പോയ ബസ്സിലെ സ്വിച്ചുകൾ ഇടത് വശത്തെങ്കിൽ ഇന്ന് കിട്ടിയ ബസ്സിലത് വലത്തായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ” കണിയാനെ തെങ്ങുകയറാൻ ഏൽപ്പിച്ചത് പോലെയാണ് KSRTC ഭരണം.

ഡ്രൈവർ സീറ്റുകൾ റിവറ്റ് ചെയ്തും, വെൽഡ് ചെയ്തും ഉറപ്പാക്കിയിരിക്കുന്നു. ഇന്നലെപ്പോയ ആറടി പൊക്കമുള്ള ഡ്രൈവറുടെ കാൽമുട്ട്- സ്റ്റിയറിംഗിൽതട്ടിയെങ്കിൽ ഇന്ന് പോയ 5. അടി പൊക്കക്കാരന് സീറ്റിൽ ഇരുന്നാൽ ക്ലച്ചുംബ്രെയിക്കും പ്രയോഗിക്കാൻ സർക്കസ് പഠിക്കേണ്ടി വരും.

ആദ്യമായി അടിസ്ഥാന വർഗ്ഗ തൊഴിലാളിക്ക് ആശയോടെ ജോലി ചെയ്യാൻ അവസരം കൊടുക്കുക ശേഷം, പോരെ Swiftഉം പത്രാസും.

5000 രൂപ മുടക്കിയാൽ മാർക്കറ്റിൽ കിട്ടുന്നETM മെഷീൻ ഉണ്ടെങ്കിൽ – പ്രതിദിനം റാക്കുമേന്തി ടിക്കറ്റ് കൊടുത്ത് പൂർത്തിയാക്കാനാവാതെ വഴിയിൽ ഇറങ്ങി പോകുന്ന അൺ കളക്ടഡ് നഷ്ടം ഒരാഴ്ച്ച കൊണ്ട് പരിഹരിക്കാനാവില്ലെ?

ഒറ്റ ബസ്സുള്ള സ്വകാര്യ മുതലാളിക്ക് ETM വാങ്ങി സർവ്വീസ് നടത്താനാകുമ്പോൾ KSRTC യിൽ ഒറ്റക്കൊരു കണ്ടക്ടറെ വെച്ച് പണം കളക്ട് ചെയ്യാൻ – പഴകി ദ്രവിച്ചറാക്കുമായി ജോലിക്കയക്കേണ്ട ഗതികേട് KSRTC യുടെ നഷ്ടക്കണക്കിൻ്റെ ആഴം വർദ്ധിപ്പിക്കാനാണെങ്കിൽ, ആ പേരിൽ – ജീവനക്കാരൻ്റെ ആനുകൂല്യങ്ങൾ പതിനൊന്ന് വർഷമായി മരവിപ്പിച്ച് നിർത്താൻ – എന്തിനാ സാറമ്മാരെ, മേഖലാ സോണുകളിലിരുന്ന് ശീതീകരിച്ച മുറികളിൽ നിന്നും, സർക്കുലറുകളിറക്കാൻ ലക്ഷങ്ങൾ ശംബളം പറ്റുന്നത്.

ആമുഖമായി ഇത്രമാത്രം സൂചിപ്പിക്കുന്നു. കൂടുതലായി എൻ്റെ – “ആനവണ്ടി അനുഭവങ്ങൾ ” എന്ന പുസ്തകത്തിൽ നിങ്ങൾക്ക് വായിക്കാം.