തിരുവനന്തപുരം.ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ സുനന്ദ എന്നിവർക്കെതിരേ നിയമ പോരാട്ടത്തിന് ഒരുങ്ങി അനുപമ.. സമര സഹായ സമിതിയുടെ നേതൃത്വത്തിൽ മുൻനിര അഭിഭാഷകരുടെ സഹായത്തോടെ കോടതിയെ സമീപിക്കാനാന് തീരുമാനം.

.
ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തൽക്കാലം അവസാനിപ്പിക്കാനും ആലോചിക്കുന്നുണ്ട്.. കുഞ്ഞിനെ തിരിച്ചു കിട്ടിയ സാഹചര്യത്തിൽ അനുപമയെ മുൻനിർത്തിയുള്ള പ്രത്യക്ഷ സമരം തൽക്കാലം വേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം.സര്‍ക്കാരും നയിക്കുന്ന പാര്‍ട്ടിയും കുറ്റക്കാരായവരോട് അനുഭാവപൂര്‍വം നില്‍ക്കുന്നതിനാലാണ് അനുപമയുടെ പോരാട്ടം നിയമവഴിയിലൂടെ ശക്തമാക്കാനുള്ള തീരുമാനം. കോടതിയില്‍ പല വിവാദവിഷയങ്ഹളിലും പരാമര്‍ശമേറ്റുവാങ്ങിയതിനാല്‍ അനുപമക്കേസ് സര്‍ക്കാരിന് പുതിയ തലവേദനയും ഭീഷണിയുമാവുമെന്നാണ് വിലയിരുത്തുന്നത്.