2021 നവംബർ 26 വെള്ളി

🙏ആലുവയിൽ ആത്മഹത്യ ചെയ്ത മൊഫിയുടെ വീട് മന്ത്രി പി. രാജീവ് ഇന്ന് രാവിലെസന്ദർശിച്ചു. മൊഫിയയുടെ പിതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു.സർക്കാർ ഒപ്പമുണ്ടെന്നും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങൾ അന്വേഷണത്തിലുണ്ടന്ന് തോന്നിയാൽ മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാമെന്നും പിതാവിന് ഉറപ്പ് നൽകി.മുഖ്യമന്ത്രിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് മൊഫിയയുടെ പിതാവും പ്രതികരിച്ചു

🙏ഗാനരചയിതാവ് ബിച്ചുതിരുമല (ബി ശിവശങ്കരന്‍ നായര്‍) അന്തരിച്ചു. 79 വയസായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് എന്നും ഓര്‍മിക്കുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ജനപ്രിയ പാട്ടുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്.

🙏ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഉണ്ടാകും.

🙏തമി​ഴ്നാ​ട്ടി​ലെ​യും​ ​ക​ര്‍​ണാ​ട​ക​യി​ലെ​യും​ ​ക​ര്‍​ഷ​ക​രി​ല്‍​ ​നി​ന്ന് ​ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ​നേ​രി​ട്ട് ​വാ​ങ്ങി​ ​കു​റ​ഞ്ഞ​ ​വി​ല​യ്ക്ക് ​വി​ല്പ​ന​ ​തു​ട​ങ്ങി​യ​തോ​ടെ​ ​കു​തി​ച്ചു​യ​ര്‍​ന്ന​ ​പ​ച്ച​ക്ക​റി​ ​വി​ല​ ​പൊ​തു​വി​പ​ണി​യി​ലും​ ​കു​റ​ഞ്ഞു.​ ഇന്നു മു​ത​ല്‍​ ​ത​മി​ഴ്നാ​ട്ടി​ലെ​യും​ ​ക​ര്‍​ണാ​ട​ക​യി​ലെ​യും​ ​ക​ര്‍​ഷ​ക​ ​സം​ഘ​ങ്ങ​ള്‍​ ​നേ​രി​ട്ട് ​കേ​ര​ള​ത്തി​ലെ​ ​ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്റെ​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​എ​ത്തി​ക്കും.

🙏മഴതുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (നവംബർ-26) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു .
ഇന്ന് 11 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്.തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു.

🙏 രാജ്യത്തെകർഷക സമരത്തിന് ഇന്ന് ഒരാണ്ട്.

🙏തൈക്കാട്ടുശേരി – വൈക്കം കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 66 കെ.വി ലൈനിന്റെ ശേഷി 220/ 110 കെ.വി ആയി വര്‍ദ്ധിപ്പിക്കുന്നു .ഇതിന്റെ ഭാഗമായി വേമ്ബനാട് കായലിന് കുറുകെ മക്കേകടവ് നേരെകടവിന് സമീപം ലൈനുകള്‍ വലിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഡിസംബര്‍ 4 വരെ ഈ ഭാഗത്ത് ജലഗതാഗതത്തിന് തടസമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി.എല്‍ ട്രാന്‍സ് ഗ്രിഡ് അസി.എന്‍ജിനിയര്‍ അറിയിച്ചു.

🙏മുല്ലപ്പെരിയാര്‍ ഡാമില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ജലനിരപ്പ് ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുകയാണ്
സെക്കന്‍ഡില്‍ 798 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.