തിരുവനന്തപുരം. ജനഹൃദയങ്ങളെ ത്രസിപ്പിച്ച ചലച്ചിത്രഗാന രചയിതാവ് ബിച്ചു തിരുമല(80) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആറ് പിറ്റാണ്ടോളം മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ബിച്ചു തിരുമല. മലയാളത്തിലെ എക്കാലത്തെയും മികച്ച നൂറു കണക്കിന് ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. നാനൂറില്‍ പരം സിനിമാ ഗാനങ്ങള്‍ രചിച്ച അദ്ദേഹം ലളിതഗാനങ്ങളും സിനിമാ ഗാനങ്ങളും അടക്കം അയ്യായിരത്തിലേറെ പാട്ടുകള്‍ എഴുതി.രണ്ട് തവണ സംസ്ഥാന അവാര്‍ഡ് നേടി.

. ആദ്യ ഗാനം രചിച്ചത് ഭഗജോവിന്ദം സിനിമയ്ക്ക് വേണ്ടിയായിരുന്നു. 1975ലെ അക്കല്‍ദാമ യായിരുന്നു ആദ്യം പുറത്തിറങ്ങിയ ചിത്രം. ആറ് പതിറ്റാണ്ടിലേറെ മലയാള സിനിമയെ സംഗീത സാന്ദ്രമാക്കിയ ഗാനരചയിതാവാണ് വിടവാങ്ങിയത്. ആറ് ദിവസം മുമ്ബാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിയാക്കി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കാവും മൃതദേഹം കൊണ്ടു പോവുക.

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി

മലയാള സിനിമാ ഗാനങ്ങളും ലളിതഗാനങ്ങളും അടക്കം മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ തന്റെ എഴുത്ത് ജീവിതത്തിനിടെ സമ്മാനിച്ചിട്ടുണ്ട്. കൂടാതെ നിരവധി ലളിത ഗാനങ്ങളും കവിതകളും അടക്കം അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. പ്രായാധിക്യം മൂലം അദ്ദേഹം തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ എഴുത്തുമായി വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

ഏഴ് സ്വരങ്ങളും, പഴന്തമിഴ് പാട്ടിഴയും,കണ്ണാം തുമ്ബീ പോരാമോ, ആയിരം കണ്ണുമായ്, ഓലത്തുമ്ബത്തിരുന്നൂയലാടും, ഉണ്ണികളേ ഒരു കഥ പറയാം, ഏഴു സ്വരങ്ങളും, നീല ജലാശയത്തില്‍, പാവാട വേണം മേലാട വേണം, മനസ്സില്‍ നിന്നും മനസ്സിലേക്കൊരു, പൂങ്കാറ്റിനോടും കിളികളോടും, നക്ഷത്ര ദീപങ്ങള്‍ തുടങ്ങി മലയാളികള്‍ എന്നും മൂളി നടക്കുന്ന അനശ്വര ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ സംഭാവനയാണ്. 70കളിലും 80കളിലുമായി നൂറു കണക്കിന് ഹിറ്റുഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ യോദ്ധ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമായിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു 1981 ലും (തൃഷ്ണ, ‘ശ്രുതിയില്‍നിന്നുയരും…’, തേനും വയമ്ബും ‘ഒറ്റക്കമ്ബി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം- ‘പുലരി വിരിയും മുമ്‌ബേ…’, ‘മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here