തിരുവനന്തപുരം.ബിജെപി ഓഫീസ് ആക്രമണക്കേസ് പിൻവലിക്കാൻ സർക്കാർ നീക്കം.. കേസ് പിൻവലിക്കാൻ സർക്കാർ തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകി.. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി പരാതിക്കാരന് നോട്ടീസ് അയച്ചു.. സിപിഎം കൗൺസിലർ ആയിരുന്ന ഐപി ബിനു ഉൾപ്പെടെ നാലു പേരാണ് കേസിലെ പ്രതികൾ..

അതേസമയം കേസ് പിൻവലിക്കുന്നതിന് എതിരെ ബിജെപി തടസ ഹർജി ഫയൽ ചെയ്തു.. കേസ് കോടതി അടുത്ത വർഷം ജനുവരി ഒന്നിന് പരിഗണിക്കും.. 2017 ജൂലൈ 28 നാണ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്.. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഉൾപ്പെടെ ആറ് കാറുകളും ഓഫീസ് ചില്ലുകളും ആക്രമണത്തിൽ തകർന്നു..

ബിനീഷ് കൊടിയേരിയുടെ വീട് ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്ക് അകമായിരുന്നു ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നത്.. നാല് പ്രതികൾക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here