പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ നിയമനം മരവിപ്പിച്ചു.. ദേശീയ കമ്മിറ്റി അറിയാതെയാണ് നിയമനം നടന്നത്..
വി. എസ് ചന്ദ്രശേഖരനെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനാണ് നിയമിച്ചത്.. ദേശീയ അദ്ധ്യക്ഷൻ ശശി തരൂരിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് നിയമനം റദ്ദ് ചെയ്തത്..

മാത്യു കുഴൽ നാടന് പകരമാണ് ചന്ദ്രശേഖരനെ നിയമിക്കാൻ സുധാകരൻ തീരുമാനിച്ചത്.. സംഘടന ഭരണഘടന അനുസരിച്ച് ഭാരവാഹി നിയമനം നടത്താൻ കെപിസിസിക്ക് അധികാരമില്ല.. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ചന്ദ്രശേഖരനെ പുറത്താക്കേണ്ടി വരുമെന്ന് തരൂർ മുന്നറിയിപ്പ് നൽകിയതോടെയാണ് സുധാകരൻ വഴങ്ങിയത്..