കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കടന്നുപിടിച്ച ആള്‍ അറസ്റ്റില്‍. കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫി(38) ആണ് പിടിയിലായത്.

ഇയാളുടെ കൂട്ടാളി യുവതിക്ക് പലിശയ്ക്ക് പണം നല്‍കിയിരുന്നു. പണം പിരിക്കാന്‍ ഇരുവരും എത്തിയപ്പോള്‍ സ്ത്രീയുമായി വാക്ക് തര്‍ക്കത്തിലാകുകയും ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളെയും ഇവര്‍ ഉപദ്രവിച്ചു. കുട്ടിയുടെ മുന്നില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

അമ്മയും മകളും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊട്ടിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. കോടതിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.