തിരുച്ചി: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കിയതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു.

തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 19ന് ആണ് കാരൂരിൽ സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ പ്ലസ്ടു വിദ്യാർത്ഥി ആരുമില്ലാത്ത സമയത്ത് വീട്ടിൽ തൂങ്ങിമരിച്ചത്. പെൺകുട്ടി മരിച്ചതിന് പിന്നാലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെൺകുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാൻ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

തന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്താൻ തനിക്ക് ഭയമാണെന്ന് പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ കുറിച്ചു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയർന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ