കരുനാഗപ്പള്ളി: വിവിധ കേസുകളില്‍ പ്രതിയായി ഒളിച്ച് കഴിഞ്ഞിരുന്ന 95 പേര്‍ പിടിയിലായി. കേസുകളില്‍ ഉള്‍പ്പെട്ട് സമന്‍സുകളും വാറണ്ടും ആയ ശേഷവും കോടതികളില്‍ ഹാജരാകാതെ നടന്നവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലെ പ്രതികളാണിവര്‍.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെറ്റി കേസുകളില്‍ പെട്ടവര്‍ക്ക് കരുനാഗപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 26 വരെ നടക്കുന്ന അദാലത്തില്‍ പിഴ അടച്ച് കേസ് തീര്‍പ്പാക്കാം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടാല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാകും.