തിരുവനന്തപുരം:
എൽ ജെ പി പിളർന്നതായി വിമത വിഭാഗം നേതാവ് വി സുരേന്ദ്രൻ പിള്ള. എൽ ഡി എഫിന് കത്ത് നൽകിയപ്പോഴെ പിളർപ്പ് പൂർണമായി. എൽ ജെ ഡി തങ്ങളാണെന്ന് കാണിച്ച് മുന്നണിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് എൽ ഡി എഫ് നേതൃത്വമാണെന്നും വി സുരേന്ദ്രൻ പിള്ള പറഞ്ഞു
എം വി ശ്രേയാംസ്‌കുമാറിന്റെ അച്ചടക്ക നടപടി അംഗീകരിക്കില്ല. പാർട്ടി ഒരാളിന്റേത് എന്ന നിലപാട് ശരിയല്ല. ഭാവി പരിപാടികൾ നേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ജനതാദളിലേക്ക് പോകുന്ന പ്രശ്‌നമില്ല. നാളെ യോഗം ചേർന്ന് ഭാവി പരിപാടി തീരുമാനിക്കുമെന്നും സുരേന്ദ്രൻ പിള്ള അറിയിച്ചു.