കണ്ണൂർ: പെൺസുഹൃത്തിനെ ശാരീരികമായി അക്രമിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കുറ്റാരോപിതരായ യുവാക്കളിലൊരാൾ അറസ്റ്റിൽ.

ആലപ്പുഴ സ്വദേശിനിയായ 20 വയസുകാരിയുടെ പരാതിയിൽ കണ്ണൂർ മരക്കാർ കണ്ടി ഫദൽ കോട്ടേജിലെ മുഹമ്മദ് ഷാഹിദാ (20) ണ് അറസ്റ്റിലായത്.ഈ കേസിലെ മറ്റൊരു പ്രതിചാല പൊതുവാച്ചേരി കൊട്ടാരത്തിൽ വീട്ടിൽ മുനീർ (26) ഒളിവിലാണ്.

യുവതിയുടെ പരാതിയിൽ എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ഇന്നലെ ഉച്ചയോടെയാണ് ഷാഹിദിനെഅറസ്റ്റു ചെയ്തത്. നേരത്തെ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്ന മൂന്നു പേരും ബംഗ്‌ളൂരിൽ കൂടെ താമസിച്ചിരുന്നു. കൊച്ചിയിൽ ഒരു പാർട്ടിക്ക് പോയി മടങ്ങി വരവെ തർക്കമുണ്ടാവുകയും മുനീറിനോടൊപ്പം ചാലയിലേക്ക് വന്ന യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും അസഭ്യം പറഞ്ഞു മർദ്ദിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഇവർ എടക്കാട് പൊലിസിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുത്തത്. പിടിയിലായ ഷഹാദിനെ കോടതിയിൽ ഹാജരാക്കി.മുനീറിനായി തെരച്ചിൽ ശക്തമാക്കി വരികയാണെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു.