അ​ഞ്ചാ​ലും​മൂ​ട്: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി റോ​ഷി​ത്ത് (27) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. തൃ​ക്ക​ട​വൂ​ർ കോ​ട്ട​ക്ക​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​യാ​ൾ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തെ​ന്മ​ല​യി​ലെ ലോ​ഡ്ജി​ൽ ഉ​ൾ​പ്പെ​ടെ യു​വ​തി​യെ എ​ത്തി​ച്ച്‌ പീ​ഡിപ്പിച്ചതായും പൊ​ലീ​സ് പ​റ​ഞ്ഞു.

യുവതിയെ പീഡനത്തിനിരയായിക്കിയ ശേഷം യു​വാ​വ് മ​റ്റൊ​രു വി​വാ​ഹത്തിന് ഒരുങ്ങുകയായിരുന്നു. ഇതി​നി​ടെ​യാ​ണ് യു​വ​തി അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി.​ഐ ദേ​വ​രാ​ജന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ റ​ഹീം, ശ്യാം, ​ഷ​ബ്ന, എ.​എ​സ്.​ഐ​മാ​രാ​യ ബാ​ബു​ക്കു​ട്ട​ൻ, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

1 COMMENT

  1. “യുവതിയെ ഒരു വർഷത്തിൽ ഏറെയായി പീഡിപ്പിച്ചു. മൂന്നാറിലെ ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിച്ചു”
    പെൺകുട്ടിയുടെ സമ്മതവും കൂടി ഉണ്ടായിട്ടല്ലേ അയാൾ ചെയ്തത് അങ്ങനെ ആകുമ്പോൾ അത് എങ്ങനെ പീഡനം ആകും.
    പിന്നെ അയാൾക്കെതിരെ പീഡിപ്പിച്ചതിന്റെ പേരിൽ കേസ് എടുത്താൽ ആ പെൺകുട്ടിയും കുറ്റക്കാരി തന്നെ ആണ്.
    അയാൾക്കെതിരെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചതിന് വേണേൽ കേസ് എടുക്കാം…
    NB: എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം… 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

Comments are closed.