കൊച്ചി:
ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസുകാർക്കെതിരെ കോൺഗ്രസുകാർ കല്ലെറിഞ്ഞു. സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
നിലവിൽ കോൺഗ്രസ് പ്രവർത്തകർ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ആലുവ സിഐ ഓഫീസിൽ ബെന്നി ബെഹന്നാൻ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലും കുത്തിയിരിപ്പ് സമരം തുടരുകയാണ്.