വടകര. തണ്ണീർ പന്തലിൽ ഗുണ്ടാ സംഘം വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ നാദാപുരം എസ്‌ഐക്ക് ഭീഷണി. കണ്ണൂർ നാറാത്ത് സ്വദേശി ഷമീം പൊലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു. തന്നെ ശരിക്കും അറിയിലെന്നും തങ്ങൾക്ക് നേരെ വന്നാൽ പണി കിട്ടുമെന്നുമാണ് ഭീഷണി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അക്രമത്തേയും ഒരു വീഡിയോയിൽ സംഘം ന്യായീകരിക്കുന്നുണ്ട്.


വടകര തണ്ണീർ പന്തലിൽ വീട് കയറി അക്രമിച്ച സംഘത്തിലെ എൻ ഷമീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഭീഷണി സന്ദേശമാണിത്. എസ്‌ഐഎക്കും നാദാപുരത്തുകാർക്കുമെതിരേയാണ് ഭീഷണി. തന്റെ പ്രവർത്തികൾ തടസ്സപ്പെടുത്തിയാൽ രണ്ടും കല്പിച്ച് ഇറങ്ങുമെന്നാണ് മുന്നറിയിപ്പ്.

രണ്ട് വീഡിയോകളിൽ ഒന്നിൽ പണി തടസ്സപ്പെടുത്തിയാൽ അടികിട്ടുമെന്ന് നാദപുരത്തുകാരേയും ഓർമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ പാലോറ നിസാറിനെ അന്വേഷിച്ച് തണ്ണീർപന്തലിലെത്തിയ അക്രമി സംഘം വീട്ടുകാരേയും നാട്ടുകാരേയും അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മൂന്ന് പേരേ അടിച്ച് പരിക്കേല്പിക്കുകയും ചെയ്തിരുന്നു. അക്രമിസംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെ സംഭവസ്ഥലത്ത് നിന്നും പൊലീസ് പിടികൂടി. 7 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. ഭീഷണി ഗൗരവത്തിലെടുത്ത പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ അക്രമി സംഘത്തെ പെട്ടന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here