തിരുവനന്തപുരം:
ദത്ത് വിവാദത്തിൽ ശിശു ക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജു ഖാന് പിന്തുണയുമായി സിപിഎം. ഷിജു ഖാനെതിരെ ഇപ്പോഴൊരു നടപടിയും എടുക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഷിജു ഖാന്റെ പേരിൽ പിഴവുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. വകുപ്പുതല അന്വേഷണ റിപ്പോർട്ട് രഹസ്യരേഖയല്ല. അത് പുറത്തുവരട്ടെയെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു
ആരോപണത്തിന് പിന്നാലെ പോകുന്നത് സിപിഎമ്മിൻരെ ജോലിയല്ല. വീഴ്ച സംഭവിച്ചെന്ന് കണ്ടാൽ പാർട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ലെന്ന വാർത്ത തെറ്റാണ്. ആരെങ്കിലും സമരം ചെയ്‌തെന്ന് വിചാരിച്ച് ഒരാൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ല. പ്രതിഷേധിക്കാനും അഭിപ്രായം പറയാനും അനുപമക്ക് അവകാശമുണ്ടെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here