ആലുവ. .പുറത്തുപറയാനാവാത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് മോഫിയ പര്‍വീനിന്റെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലെന്ന് മോഫിയയുടെ പിതാവ്. മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പിതാവ് ദില്‍ഷാദ് സലിം .

ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ വീട്ടില്‍ ക്രൂരപീഡനങ്ങളാണ് മോഫിയയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദില്‍ഷാദ് പറഞ്ഞു.

ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് സുഹൈലെന്നും പിതാവ് ആരോപിച്ചു. പുറത്തുപറയാന്‍ കഴിയാത്ത ലൈംഗിക വൈകൃതങ്ങള്‍ക്കാണ് മകള്‍ ഇരയായതെന്ന് ദില്‍ഷാദ് പറഞ്ഞു. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചിരുന്നു. യുട്യൂബില്‍ വീഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് മകള്‍ പറഞ്ഞത്. പിന്നാലെ കൈ ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു. പഠനം നിറുത്താനും നിര്‍ബന്ധിച്ചു. ഈ ഘട്ടത്തിലാണ് മോഫിയ പരാതി നല്‍കിയത്. ഇതോടെ പരാതി ഒതുക്കാനുള്ള ശ്രമം സി.ഐ നടത്തിയെന്നും പിതാവ് ആരോപിച്ചു.

റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവജന കമ്മിഷന്‍

മോഫിയ പര്‍വീനിന്റെ വീട് യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം സന്ദര്‍ശിച്ചു. പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു. പഴുതടച്ചുള്ള അന്വഷണവും നടപടിയും ഉണ്ടാകും. കമ്മിഷന്‍ അംഗം ഡോ. പ്രിന്‍സി കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here