.
ഇന്നത്തെ വാർത്തകൾ ഇങ്ങനെ

👆ദത്തു കേസില്‍ അനുപമക്ക് കുഞ്ഞിനെ വിട്ടുനല്‍കാന്‍ കുടുംബക്കോടതി ഉത്തരവ്, ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ആണ് അമ്മയ്ക്ക് കുട്ടിയെ വിട്ടുകിട്ടുന്നത്.
ഇന്നലെ ലഭിച്ച ഡിഎന്‍എ പരിശോധനാഫലം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി കുഞ്ഞിനെ കോടതിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളായ അനുപമയും അജിത്തും കോടതിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. അതോടെ കോടതിയുടെ തീരുമാനം ഏകദേശം വ്യക്തമായിരുന്നു.എങ്കിലും ഈ സമയമെല്ലാം നാട് വീര്‍പ്പടക്കി കാത്തിരിക്കുകയായിരുന്നു.

👆കുഞ്ഞിനെ തിരികെ ലഭിച്ചതിൽ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ. വളരെ സന്തോഷമുണ്ടെന്നും കൂടെ നിന്നവർക്ക് നന്ദിയെന്നും അവർ പ്രതികരിച്ചു. തിരുവനന്തപുരം കുടുംബ കോടതിയിൽ വെച്ചാണ് കുട്ടിയെ അനുപമ ഏറ്റുവാങ്ങിയത്. 
കോടതിയിൽ നിന്ന് കുഞ്ഞുമായി സമര പന്തലിലെത്തിയ അനുപമ സമരം നിർത്തില്ലെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നാണ് ഇവർ അറിയിച്ചത്.

👆സംസ്ഥാനത്തെ കാലഹരണപ്പെട്ട 218 നിയമങ്ങൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കേരള നിയമപരിഷ്കരണകമ്മീഷന്‍റെ 15-ാമത് റിപ്പോർട്ട് ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ, കൊച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് ബാധകമായിരുന്ന 37 നിയമങ്ങളും 181 നിയമഭേദഗതികളും കാലഹരണപ്പെട്ടതെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഭേദഗതി നിയമങ്ങളിൽ പലതും പിന്നീട് നിയമത്തിന്‍റെ തന്നെ ഭാഗമായതായും കമ്മീഷൻ നിരീക്ഷിച്ചിരുന്നു.

👆ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. ഫയൽ ഓപ്പൺ ചെയ്തതായി ഇഡി വ്യക്തമാക്കി. തുടർന്ന് കേസ് കോടതി തീർപ്പാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്.

👆 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാത ചുഴിയുമാണ് മഴക്ക് കാരണം. ബുധനാഴ്ച വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രത നിര്‍ദേശം.

👆ഉയർന്ന പ്രായ പരിധി 75
ആക്കി സിപിഎം. കേന്ദ്ര – സംസ്ഥാന ജില്ലാ കമ്മിറ്റി
വരെ പ്രായപരിധി 75 ആക്കി .
ജില്ലാ കമ്മിറ്റികളിൽ 10 ശതമാനം വനിത പ്രാതിനിധ്യം നിർബന്ധo. ജില്ലാ സമ്മേളനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നേരിട്ട് എത്തിയേക്കും.
സർക്കാരിലേതിനു പിന്നാലെ പാർട്ടിയിലും അടിമുടി തലമുറ മാറ്റമാണ് സി പി എം ലക്ഷ്യം വെക്കുന്നത്.
കേന്ദ്ര സംസ്ഥാന ജില്ലാ കമ്മിറ്റികളിൽ
വരെ ഉയർന്ന പ്രായ പരിധി 75 ആക്കി.
ജില്ലാ കമ്മിറ്റികളിൽ 10 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കാനാണ് സി പി എം തീരുമാനം . ഇതോടെ ജില്ലാ കമ്മിറ്റികളിൽ 4 മുതൽ 5 വരെ വനിതകൾ എങ്കിലും ഉൾപ്പെടും. കൂടുതൽ വനിതകളെ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ ചെയ്യണമെന്നും സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. 

👆വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടി. വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്.ഇതിനു പുറമെ, 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. 

👆വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഇതിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് അനുമതി. നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
നവംബർ 29നാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. ഈ സമയത്ത് കാർഷിക നിയമം പിൻവലിക്കൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. മൂന്ന് നിയമങ്ങളും കൂടി പിൻവലിക്കുന്നതിനായി ഒരു ബിൽ ആയിരിക്കും അവതരിപ്പിക്കുക.

👆കേരളത്തിൽ ഇന്ന് 4280 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂർ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂർ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസർഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,316 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,75,361 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4955 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

👆നിലവിൽ 51,302 കോവിഡ് കേസുകളിൽ, 7.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 273 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,353 ആയി.

👆പാർട്ടി സഖാക്കൾ അധികാര ദല്ലാൾ ആ കരുതെന്ന് സി പി ഐ എം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ .
പ്രവർത്തകർ സ്വയം അധികാര കേന്ദ്രമായി മാറരുത്.
പാർട്ടി ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസിലും വരുന്നവർക്ക് നീതി നൽകണം.
ഇത് സാമൂഹ്യ ബോധമായി പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണ്ണ മെന്നും കോടിയേരിയുടെ ഓർമ്മപ്പെടുത്തൽ. അംഗങ്ങളുടെ എണ്ണo വർധിച്ചിട്ടു കാര്യമില്ലെന്നും ഗുണമേന്മയുള്ള പാർട്ടി അംഗങ്ങളാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

👆മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി
പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം.

👆മോഫിയയുടെ ആത്മഹത്യയിൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്,യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. രാവിലെ തുടങ്ങിയ സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ സിഐയെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി എന്ന വാര്‍ത്ത വന്നിട്ടും. സര്‍വീസില്‍ നിന്നും സസ്പെന്‍ഡു ചെയ്ത് അന്വേഷണം നടത്തണണെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു സംഘര്‍ഷം സൃഷ്ടിക്കുകയാണ്.

👆തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്ഐയ്ക്ക് ഗുരുതര പരുക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിയ്ക്കാണ് പരുക്ക്. ബുധനാഴ്ച രാവിലെ 7.30 ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് സിന്ധു തിയറ്റർ ജംഗ്ഷന് സമീപമായിരുന്നു അപകടം.

👆ട്രെയിനിൽ വെച്ച് യുവതിയെ കടന്ന് പിടിച്ച പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ പതിനേഴ് വയസുകാരനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. 
തിങ്കളാഴ്ച പുലർച്ച 2.30ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. 

👆 ലൈംഗികാതി ക്രമത്തിന് ഇരയാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. കര്‍ണാടകയില്‍ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു  പെണ്‍കുട്ടിയുടെ പിതാവായ ദീപക് എന്ന 45കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്.

👆യുപി റായ്ബറേലിയിൽ നിന്നുള്ള വിമത കോൺഗ്രസ് എംഎൽഎ അദിതി സിംഗും ബി.എസ്.പി മുൻ എംഎൽഎ വന്ദന സിംഗും ബിജെപിയിൽ ചേർന്നു. ലക്‌നൗവിൽ ചേർന്ന ചടങ്ങിൽ വെച്ചായിരുന്നു ഇരുവരും ബിജെപി അംഗത്വമെടുത്തത്. യുപി ബിജെപി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് ഇരുവർക്കും അംഗത്വം നൽകി

2017ൽ കോൺഗ്രസ് ടിക്കറ്റിലാണ് അദിതി സിംഗ് യുപി നിയമസഭയിൽ എത്തുന്നത്.