തിരുവനന്തപുരം .ഉയർന്ന പ്രായ പരിധി 75
ആക്കി സിപിഎം. കേന്ദ്ര – സംസ്ഥാന ജില്ലാ കമ്മിറ്റി
വരെ പ്രായപരിധി 75 ആക്കി .
ജില്ലാ കമ്മിറ്റികളിൽ 10 ശതമാനം വനിത പ്രാതിനിധ്യം നിർബന്ധo. ജില്ലാ സമ്മേളനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നേരിട്ട് എത്തിയേക്കും.

സർക്കാരിലേതിനു പിന്നാലെ പാർട്ടിയിലും അടിമുടി തലമുറ മാറ്റമാണ് സി പി എം ലക്ഷ്യം വെക്കുന്നത്.
കേന്ദ്ര സംസ്ഥാന ജില്ലാ കമ്മിറ്റികളിൽ
വരെ ഉയർന്ന പ്രായ പരിധി 75 ആക്കി.
ജില്ലാ കമ്മിറ്റികളിൽ 10 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കാനാണ് സി പി എം തീരുമാനം . ഇതോടെ ജില്ലാ കമ്മിറ്റികളിൽ 4 മുതൽ 5 വരെ വനിതകൾ എങ്കിലും ഉൾപ്പെടും. കൂടുതൽ വനിതകളെ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ ചെയ്യണമെന്നും സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയേറ്റുകളിൽ ഓരോ വനിത ഉണ്ടാകണമെന്നാണ് മറ്റൊരു നിർദ്ദേശം. .40 വയസ്സിൽ താഴെയുള്ള രണ്ടു പേർ ലോക്കൽ മുതൽ ജില്ല വരെയുള്ള ഘടകങ്ങളിൽ ഉണ്ടാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായപരിധി കാരണം ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കുo.പാർട്ടി ലെവി വർഷത്തിൽ നൽകുന്ന രീതി മാറ്റി മാസത്തിലാക്കും.
വരുമാനത്തിന് അനുസരിച്ച് ലെവി നൽകണമെന്നാണ് പുതിയ നിർദ്ദേശം .
കോവിഡ് മൂലം ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്.175 പേരായിട്ടാണ് യാണ് പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും.മുഖ്യമന്ത്രിയും പി ബി അംഗം കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടുന്ന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ രണ്ടു ടീമുകൾ ജില്ലാ കമ്മറ്റികളിൽ പങ്കെടുക്കും. വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരൂമാനം കൈക്കൊള്ളുമെന്നാണ് വിവരം.ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 ന് കണ്ണൂരിലെ സമ്മേളനത്തോടെയാണ് തുടക്കമാകുന്നത്..

കേരളത്തിലെ സിപിഎം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ ആരംഭിക്കും. പാർടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയിൽ ഡിസംബർ 10,11,12 തീയതികളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയിൽ ഡിസംബർ 14,15,16 തീയതികളിൽ ജില്ലാസമ്മേളനം നടക്കും.

ജില്ലാ സമ്മേളന തീയതികൾ തിരുവനന്തപുരം – ജനുവരി 14,15,16 കൊല്ലം – ഡിസംബർ 31, ജനുവരി 1,2

പത്തനംതിട്ട – ഡിസംബർ 27,28,29 ആലപ്പുഴ – ജനുവരി 28,29,30 എറണാകുളം – ഡിസംബർ 14,15,16, ഇടുക്കി – ജനുവരി 3,4,5. കോട്ടയം – ജനുവരി 13,14,15 തൃശ്ശൂർ – ജനുവരി 21,22,23 മലപ്പുറം – ഡിസംബർ 27,28,29. പാലക്കാട്‌ – ഡിസംബർ 31, ജനുവരി 1,2. കോഴിക്കോട്‌ – ജനുവരി 10, 11,12. വയനാട്‌ – ഡിസംബർ 14,15,16. കണ്ണൂർ – ഡിസംബർ 10,11,12

കാസർഗോഡ് – ജനുവരി 21,22,23