കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടി. വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്.ഇതിനു പുറമെ, 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.