തിരുവനന്തപുരം:
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ടീസർ പുറത്തിറക്കി. 24 സെക്കന്റുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ആദ്യത്തെ അഞ്ച് സെക്കൻഡ് പരസ്യം കഴിഞ്ഞാണ് ചിത്രത്തിന്റെ ദൃശ്യങ്ങളുള്ളത്. 
ഡിസംബർ 2നാണ് മരക്കാർ തീയറ്ററുകളിൽ എത്തുന്നത്. പ്രിയദർശനാണ് സംവിധാനം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
100 കോടി രൂപ മുതൽ മുടക്കിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് ടി കുരുവിള, ഡോക്ടർ റോയി തുടങ്ങിയവർ സഹനിർമാതാക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here