തിരുവനന്തപുരം.ഹലാൽ ഭക്ഷണം വിവാദത്തിൽ ഫുഡ് സ്ട്രീറ്റ് എന്ന പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ. ഭക്ഷണത്തിൽ മതം കലർത്തരുതെന്ന മുദ്രവാക്യമുയർത്തി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊച്ചിയിൽ പരിപാടി മുൻ എംപി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു
ബീഫ് ഫ്രൈയും പന്നി ഫ്രൈയുമൊക്കെ ഫുഡ് സ്ട്രീറ്റിലുണ്ടായിരുന്നു. ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി വിളമ്പുമോയെന്ന് സംഘ്പരിവാർ ചോദിച്ചിരുന്നു. കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവുമുണ്ടാകും, ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ മറുപടി
ഡിവൈഎഫ്‌ഐ നേതാവ് സതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ഫുഡ് സ്ട്രീറ്റ്’ പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ട്.?
ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. സംഘപരിവാർ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ല.
ഇപ്പൊ ചിലർക്ക് സംശയം ഫുഡ് സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ് ?? ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്.  ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്.
ഞങ്ങൾക്കിഷ്ടമില്ലാത്തത്  നിങ്ങൾ കഴിക്കാൻപാടില്ലയെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ.. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി.
‘തുപ്പി’ കൊടക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത്  തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്.

അതേസമയം ഡിവൈഎഫ്ഐയുടെ ഫുഡ് ഫെസ്റ്റിനെ പുകഴ്ത്തി സംഘപരിവാര്‍ വക്താക്കള്‍ തന്നെ രംഗത്തുവന്നതും ശ്രദ്ധേയമായി

LEAVE A REPLY

Please enter your comment!
Please enter your name here