മലപ്പുറം: കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി
പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്‌സോ വകുപ്പുകൾ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും 7 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും അടക്കണം.. ഇതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചതിന് 1 വർഷം തടവും ഭീഷണിപ്പെടുത്തിയതിന് 2 വർഷം കഠിന തടവും അനുഭവിക്കണം. ആകെ രണ്ട് ജീവപര്യന്തവും 17 വർഷം തടവും 2 ലക്ഷം രൂപ പിഴയും ആണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണം.
വിദേശ കപ്പലിലെ ജീവനക്കാരനാണ് പ്രതി. വിദ്യാസമ്പന്നൻ കൂടിയായ പ്രതി ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ഭാര്യ വധശ്രമത്തിന് നൽകിയ കേസിന്റെ വിചാരണയും നടക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here