തിരുവനന്തപുരം:
ആലുവയിൽ മൊഫിയ പർവീൺ എന്ന നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപി അനിൽ കാന്ത് റിപ്പോർട്ട് തേടി. കൊച്ചി റേഞ്ച് -ഡിഐജിയോടാണ് ഡിജിപി റിപ്പോർട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്
സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ അടക്കം പരിശോധിക്കാനാണ് ഡിഐജി നീരജ് കുമാർ ഗുപ്തയോട് നിർദേശിച്ചിരിക്കുന്നത്. സേനക്ക് വീഴ്ചയുണ്ടായതായി സ്‌പെഷ്യൽ ബ്രാഞ്ച് നേരത്തെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സിഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചനകൾ.