ആലുവ.മോഫിയയുടെ ആത്മഹത്യയിൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്,യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. രാവിലെ തുടങ്ങിയ സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ സിഐയെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി എന്ന വാര്‍ത്ത വന്നിട്ടും. സര്‍വീസില്‍ നിന്നും സസ്പെന്‍ഡു ചെയ്ത് അന്വേഷണം നടത്തണണെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു സംഘര്‍ഷം സൃഷ്ടിക്കുകയാണ്.

ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ട്.
വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് ആലുവ ഡി വൈ എസ് പി ക്ക് കൈമാറി.
ആലുവ ഈസ്റ്റ് സി ഐ സുധീറിനെ കേസിൽ പ്രതി ചേർക്കണമെന്ന് കോൺഗ്രസ്‌ ആവിശ്യപ്പെട്ടു.

ആലുവ സി ഐ സുധീറിനെതിരെയും ഭർതൃ വീട്ടുകാർക്കെതിരെയും കത്തെഴുതി വച്ച് മോഫിയ
ആൽമഹത്യ ചെയ്ത സംഭവം കേരളം വേദയോടെയാണ് കേട്ടത്.
സംഭവത്തിൽ
ആത്മഹത്യാ പ്രേരണ കുറ്റത്തിന്
മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പിന്നാലെ ഇവർ ഒളിവിൽ പോകുകയായിയുന്നു.
കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിന്ന ഇവരെ ഇന്ന് പുലർച്ചെ അന്വേഷണ സംഘം അവിടെയെത്തി പിടി കൂടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്യും.
ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
അതെ സമയം സി ഐ സുധീറിനെ കേസിൽ പ്രതി ആക്കണം എന്ന ആവിശ്യം ഉയരുന്നുണ്ട്.
ആത്മഹത്യാകുറിപ്പിൽ തന്നെ സി ഐ യുടെ പേരുള്ളതിനാൽ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുകൾ നടപടിക്കുള്ള സാധ്യതയുണ്ട്.
സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് ആലുവ ഡി വൈ എസ് പി ക്ക് കൈമാറി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽ ഉദ്യോഗസ്ഥരോട് ആലോചിച്ചതിനു ശേഷംമായിരിക്കും നടപടി ഉണ്ടാകുക.
ആലുവ ഈസ്റ്റ് സി ഐ സുധീരിനെതിരെ നിരവധി ആരോപണം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും കൃത്യമായ നടപടി ഉണ്ടായില്ല.
ഈ സാഹചര്യത്തിൽ പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തുകഴിഞ്ഞു.
സി പി എമ്മിന് താൽപര്യമുള്ള ഉദ്യോഗസ്ഥനാണ് സുധീറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ
മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പ് തന്നെ പോലീസ് ഉദുഗസ്ഥനെതിരെ നടപടിക്കും സാധ്യതയുണ്ട്.