തിരുവനന്തപുരം.ദത്തു കേസില്‍ അനുപമക്ക് കുഞ്ഞിനെ വിട്ടുനല്‍കാന്‍ കുടുംബക്കോടതി ഉത്തരവ്, ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ആണ് അമ്മയ്ക്ക് കുട്ടിയെ വിട്ടുകിട്ടുന്നത്.

ഇന്നലെ ലഭിച്ച ഡിഎന്‍എ പരിശോധനാഫലം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി കുഞ്ഞിനെ കോടതിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളായ അനുപമയും അജിത്തും കോടതിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. അതോടെ കോടതിയുടെ തീരുമാനം ഏകദേശം വ്യക്തമായിരുന്നു.എങ്കിലും ഈ സമയമെല്ലാം നാട് വീര്‍പ്പടക്കി കാത്തിരിക്കുകയായിരുന്നു. അനുപമയെ കോടതി ചേംബറിലേക്കുവിളിച്ചു സംസാരിച്ചു, അതിനൊപ്പം ഡോക്ടറെത്തി കുഞ്ഞിനെ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഡോക്ടറും കോടതിയിലെത്തി.

. കുഞ്ഞിന്റെ അവകാശം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അനുപമ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സി ഡബ്‌ളിയു സി അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ കോടതി ഉത്തരവിട്ടിട്ടുണ്ട്.കുറ്റകരമായി പെരുമാറിയ അധികൃതര്‍ക്കെതിരെ അനുപമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

അധികാരത്തിന്‍റെ ദുര്‍വിനിയോഗത്തിലൂടെ ഒരു അമ്മയോടും കുഞ്ഞിനോടും കാട്ടിയ അനീതിക്ക് ഒടുവില്‍ നീതിപീഠം പരിഹാരം കണ്ടിരിക്കുകയാണ്. അധികാരത്തിന്‍റെ കോട്ടകള്‍തകര്‍ത്ത് മാതൃത്വം നേടിയ വിജയത്തിന്‍റെ പുതിയഅധ്യായം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here