ഏറ്റവും പ്രധാനപ്പെട്ടഅവയവമെന്ന് ആണ് കണ്ണിനെ കല്‍പ്പിക്കുന്നത് ഒരുപക്ഷേ ഏറ്റവുംപ്രധാന ഇന്ദ്രിയം എന്ന സ്ഥാനം കണ്ണിനുണ്ടാകും. പുത്തന്‍ ജീവിത ശൈലിയില്‍ കണ്ണിന്റെ ആരോഗ്യം കുഴപ്പത്തിലാകാനുളള സാധ്യതകള്‍ ഏറെ. ടിവി മൊബൈല്‍ഫോണ്‍, കംപ്യൂട്ടര്‍ എന്നിങ്ങനെ മൂന്നു സ്‌ക്രീനുകളില്‍ കുടുങ്ങിയാണ് ഇന്നത്തെ മനുഷ്യന്റെ കാഴ്ചയില്‍ ഏറിയകൂറും മുന്നോട്ടുപോകുന്നത്. ഇതില്‍പലതും ഒഴിവാക്കാനാവില്ലതാനും. ഏറിയും കുറഞ്ഞും നമ്മുടെ കാഴ്ചയെ തകരാരിലാക്കുന്നവ തന്നെയാണിവ മൂന്നും. പിന്നെ ചിലരെ സംബന്ധിച്ച് ജോലിയുമായി ബന്ധപ്പെട്ടും ഇതുമൂന്നും ഒഴിവാക്കാനാവുന്നവയല്ല.


കണ്ണിനെ സംരക്ഷിക്കാന്‍ മടിക്കരുത്. കണ്ണിന്‍റെ പ്രധാന സംരക്ഷണം അതിന് വിശ്രമം നല്‍കലാണ്. പോഷകവും സംരക്ഷണവും പിന്നീട് മാത്രമാണ്.
ഒരുപാട് നേരം കണ്ണിനെക്കൊണ്ട് പണിയെടുപ്പിക്കുന്നവര്‍ ഈ വ്യായാമങ്ങള്‍ ചെയ്യാന്‍ മടിക്കരുത്. പ്രഭാതമാണ് നേത്രവ്യായാമത്തിന് നല്ലത്.
1,മുഖം നേരെ പിടിച്ച് കണ്ണ് ഇടത്തോട്ടും വലത്തോട്ടും പരമാവധി അറ്റം വരെ നോട്ടമെത്തിക്കുക, 10-15 വട്ടം.
2,മുകളിലേക്കും താഴേക്കും നോക്കുക 10-15 വട്ടം
3,ചെളികുത്ത് മാങ്ങപറി ശൈലിയില്‍ ഒരു വശത്ത് താഴെ പിന്നെ മറുവശത്ത് മുകളില്‍ എന്നക്രമത്തില്‍ 10-15 വട്ടം
4,ഇതുതന്നെ തിരിച്ചും
5,ഇനി കണ്ണിറുക്കി അടക്കുക പരമാവധി തുറക്കുക 10-15 വട്ടം
6,വിരലുകള്‍ അടച്ച കണ്‍പോളകളില്‍ അധികം സമ്മര്‍ദ്ദമില്ലാതെ അമര്‍ത്തുക 10 വട്ടം.
7, 20 സെക്കന്‍ഡ് കണ്ണടച്ച് ഇരിക്കുക.
8, ഇടയ്ക്ക് തണുത്ത ജലത്തില്‍ കണ്ണുംമുഖവും കഴുകുക.
പോഷകാഹാരം ഒരു പ്രശ്‌നമാണ്. നമ്മുടെ ഭക്ഷണത്തില്‍ ഇലക്കറികള്‍ കുറവാണെന്നത് ഒരു പ്രശ്‌നം തന്നെയാണ്. കിട്ടുന്നത് വിഷം തളിച്ചതും. വീട്ടുവളപ്പില്‍ കിട്ടുന്ന മുരിങ്ങയില ചീര എന്നിവ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാരറ്റ് ,കാബേജ് എന്നിവ ഉത്തമമാണെങ്കിലും വിഷമില്ലെന്ന് ഉറപ്പില്ല, ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷമായേക്കാം.
7-8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക

LEAVE A REPLY

Please enter your comment!
Please enter your name here