പത്തനംതിട്ട. പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടു പോവുകയും വിവിധ സ്‌ഥലങ്ങളില്‍ വച്ച്‌ പീഡിപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക്‌ പോക്‌സോ നിയമപ്രകാരം ആറു വര്‍ഷം തടവും 35,000 രൂപ പിഴ ശിക്ഷയും വിധിച്ച്‌ കോടതി.

കടമ്പനാട്‌ പോരുവഴി ഏഴാംമൈല്‍ പരുത്തി വിള വടക്കേവീട്ടില്‍ രഞ്‌ജിത്തിനെ (25)യാണ്‌ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്‌ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്‌. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും പോക്‌സോ വകുപ്പ്‌ എട്ട്‌ പ്രകാരം മൂന്നു വര്‍ഷം തടവും 25,000/ രൂപ പിഴയും ആണ്‌ കോടതി വിധിച്ചത്‌.2015 ലാണ്‌ സംഭവം. ബസ്‌ കണ്ടക്‌ടറായ പ്രതി പെണ്‍കുട്ടിയെ ബസില്‍ കണ്ട്‌ പരിചയപ്പെട്ടാണ്‌ പ്രണയമായത്‌.
പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ്‌ ഹാജരായി. അടൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എം.ജി സാബുവാണ്‌ കേസന്വേഷിച്ചത്‌.