കൂത്താട്ടുകുളം . അഞ്ചു കോടി രൂപ നേടിയ പൂജ ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനടിക്കറ്റ് എങ്ങും പോയില്ല, ഭാഗ്യവാന്‍ ലോട്ടറി വില്‍പ്പനക്കാരന്‍ കിഴകൊമ്ബ് പോസ്റ്റ് ഓഫീസ് ജങ്ഷനിലെ മോളേപ്പറമ്ബില്‍ ജേക്കബ് കുര്യന്‍ തന്നെ..

സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്ബര്‍ നേടിയ ആര്‍ എ 591801 ടിക്കറ്റ് ജേക്കബ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ നല്‍കിയതോടെ രണ്ടുദിവസത്തെ ആകാംക്ഷയും അഭ്യൂഹങ്ങളും അവസാനിച്ചു. ബമ്ബര്‍ താന്‍ വിറ്റ ടിക്കറ്റിനാണെന്നാണ് ജേക്കബ് പറഞ്ഞിരുന്നത്. എന്നാല്‍ പഠനത്തിനായി പുറത്തുപോയിരുന്ന മകന്റെ കൈവശമായിരുന്നു ടിക്കറ്റ്, മകനോടുവിളിച്ച് കാര്യം പറഞ്ഞു ടിക്കറ്റ് സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ടും കഴിഞ്ഞദിവസം മകന്‍ തിരിച്ചുവന്നപ്പോളാണ് സമാധാനമായത്. സുഹൃത്തുക്കള്‍പോലും അപ്പോഴാണ് ഭാഗ്യവാനെ തിരിച്ചറിഞ്ഞത്.

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 10 ടിക്കറ്റടങ്ങുന്ന കൂട്ടത്തില്‍നിന്ന് എടുത്തുവച്ച ഇഷ്ടനമ്ബറിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. പഠനാവശ്യത്തിനായി പോയ മകന്റെ പേഴ്‌സിലായിരുന്നു ടിക്കറ്റ്. സ്ഥലത്തില്ലാത്ത ആളുടെ കൈവശമുള്ള ടിക്കറ്റായതിനാല്‍ പുറത്തുപറഞ്ഞാല്‍ ഉണ്ടാകുന്ന സുരക്ഷാപ്രശ്‌നംകൂടി കണക്കിലെടുത്താണ് മകനെത്താന്‍ കാത്തിരുന്നത്. മകന്‍ വീട്ടിലെത്തിയശേഷം ചൊവ്വ ഉച്ചയോടെ ലോട്ടറി ബാങ്കില്‍ എല്‍പ്പിച്ചെന്നും ജേക്കബ് കുര്യന്‍ പറഞ്ഞു.

മുപ്പത് വര്‍ഷമായി നടത്തുന്ന സ്റ്റേഷനറിക്കടയില്‍ ജേക്കബ് ലോട്ടറിയും വില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്ന് കൂത്താട്ടുകുളത്തെ ലോട്ടറി വ്യാപാരിയുടെ ഭാര്യ മെര്‍ലിന്‍ ഫ്രാന്‍സിന്റെ പേരിലുള്ള ഏജന്‍സിയാണ് ടിക്കറ്റ് വിതരണം ചെയ്തത്. ഒന്നാംസമ്മാനവും മറ്റു സീരിസുകളിലെ സമാശ്വാസ സമ്മാനങ്ങളും അടിച്ച ടിക്കറ്റുകളും കൂത്താട്ടുകുളത്തുതന്നെയാണ് വിറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here