മലപ്പുറം .ബലാൽസംഗ കേസിൽ ഒളിൽപോയ പ്രതിയേ മൂന്ന് വർഷത്തിനു ശേഷം ജൻമനാടായ ആസാമിൽ നിന്നും പോലീസ് പിടികൂടി; 2018 ൽ മലപ്പുറം വണ്ടൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്; തീവ്രവാദ ഭീഷണിയുള്ള മേഖലയിൽ നിന്നും വിദഗ്ധമായി കമാന്‍ ഡോകളേ ഉപയോഗിച്ച് വീട് വളഞ്ഞാണ് പ്രതിയേ പിടികൂടിയത്

ആസാമിലെ സിലാപത്തർ സ്വദേശിയായ പ്രശാന്ത് കോൻവാർ 2018ൽ വണ്ടൂർ കൂളിക്കാട്ടുപടിയിൽ ഒരു പ്ലൈവുഡ് കമ്പനിയിൽ മാനേജർ ആയിരുന്നു. ആ സമയത്താണ് കൂടെ ജോലി ചെയ്ത ആസാം സ്വദേശിയായ സ്ത്രീയുടെ മകളേ രണ്ട് തവണ, ഇയാൾ ബലാൽസംഗം ചെയ്തത്. ഒരു തവണ ശുചി മുറിയിൽ വച്ചും മറ്റൊരു തവണ പ്രതിയുടെ മുറിയിൽ വച്ചുമാണ് പത്തൊൻപത് കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനേ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഇതോടെ പ്രതി മുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ വണ്ടൂർ പോലീസ് അന്വേഷണമാരംഭിച്ചു. പ്രതി മൊബൈൽ ഫോണും ഉപയോഗിക്കാത്ത ആളായതിനാൽ അന്ന് അന്വേഷണത്തിന് തിരിച്ചടിയായി. പിന്നീട് പൊലീസ് അഞ്ചംഗ സംഘം രൂപീകരിച്ച് ആസാമിലെത്തി 12 ദിവസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയേ സാഹസികമായി പിടികൂടുന്നത്.

തീവ്രവാദി ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ ജില്ലാ പോലിസ് മേധാവിയുടെ സഹായത്തോടെ കമാന്‍ഡോകളേ ഉപയോഗിച്ച് വീട് വളഞ്ഞാണ് പ്രതിയേ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയേ റിമാൻ്റ് ചെയ്തു.