കൊച്ചി: മൊഫിയുടെ ആത്മഹത്യയിൽ ഭർത്താവ് സുഹൈലും, പിതാവ് യൂസഫ് ,മാതാവ് റൂഖിയ എന്നിവർ പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ ഇന്ന് പുലർച്ചെയാണ് അറസ്റ്റിലായത്.
ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐ സുധീറിനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐക്കെതിരെ പരാമർശമുണ്ടായിരുന്നു
ഒരു മാസം മുമ്പാണ് ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകിയത്. പരാതിയിൽ യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതി പറയാനെത്തിയ തന്നോടും പിതാവിനോടും സിഐ മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണങ്ങൾ എഴുതി വെച്ചായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സിഐക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.
സിഐ സുധീര്‍ ഉത്രവധക്കേസില്‍ വിവാദത്തിലായ ആളാണ്. അന്ന് ഉത്രയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് അന്വേഷണം നടത്താതെ വൈകിപ്പിച്ചത് പരാതിക്ക് ഇടയാക്കിയിരുന്നു.
ഗാര്‍ഹികപീഡനത്തെ
തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ 23 കാരിയായ മോഫിയാ പര്‍വീന്‍ എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച്‌ തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ്ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here