തിരുവനന്തപുരം. ദത്ത് കേസ് അന്തിമ ഘട്ടത്തിലേക്ക്…കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശിശുവികസനവകുപ്പ് ഇന്ന് കോടതിയെ സമീപിക്കും…നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയേക്കും…


ദത്തുകേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ശിശുവികസനവകുപ്പ് ഇന്ന് കോടതിയെ സമീപിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാഫലം സിഡബ്ല്യൂസിയും, ശിശുവികസന വകുപ്പും കോടതിയില്‍ സമര്‍പ്പിക്കും. ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്‍കിയ ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സിഡബ്ല്യൂസി പിന്‍വലിക്കും.

തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോടതി നടപടികള്‍ അവസാനിച്ചാൽ ഇന്ന് തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയേക്കും. ഈ മാസം 30 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കാനിരുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ, ഒടുവില്‍ യഥാര്‍ത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്.

കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റേതുമാണെന്നുള്ള ഡിഎന്‍എ ഫലം വന്നതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിര്‍മ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here