പാലക്കാട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റിൽ . കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് അറസ്റ്റിലായത് .
ഈ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ്.


തിരിച്ചറിയൽ പരേഡ് നടക്കാൻ ഉള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇന്നലെ റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.