ബിരുദാനന്തര ബിരുദ പ്രവേശനം – 2021അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 വരെ നീട്ടിയിരിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും യു.ഐ.റ്റി.കളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും പ്രൊഫൈലില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുമുളള അവസാന തീയതി നവംബര്‍ 26 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 26 ന് മുന്‍പ് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 27 ന് പ്രസിദ്ധീകരിക്കുന്നതാണ്.
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം-2021ജനറല്‍/മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് – നവംബര്‍ 26, 27 തീയതികളില്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

ബി.എഡ്. ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജിയോഗ്രഫി, നാച്ചുറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, കോമേഴ്‌സ് എന്നിവ നവംബര്‍ 26 ന് നടത്തുന്നതാണ്. ബി.എഡ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം, എന്നിവ നവംബര്‍ 27 ന് നടത്തുന്നതാണ്. അന്നേ ദിവസം തന്നെ (27.11.2021) സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലിസ്റ്റ് പ്രകാരം സര്‍വകലാശാല നടത്തുന്നതാണ്.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. രാവിലെ 8.00 മണി മുതല്‍ 10.00 മണിവരെ സ്‌പോട്ട് അഡ്മിഷനായുളള രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 10.00 മണിക്ക് ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് (http:// admissions.keralauniversity.ac.in) അഡ്മിഷന്‍ വെബ്‌സൈറ്റ് കാണുക. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

സ്‌പെഷ്യല്‍ പരീക്ഷ – ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. ഏഴാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ സ്‌പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.തമിഴ്, സംസ്‌കൃതം, ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 26 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here