ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപക ചക്ര സ്തംഭന സമരം ഇന്ന്.. രാവിലെ 11 മുതൽ 15 മിനിറ്റ് നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വഴി തടയും.. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നിർവഹിക്കും.. കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോൺഗ്രസിൻറെ ആവശ്യം.. കൊച്ചിയിലെ വഴിതടയൽ സമരം വിവാദമായ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രതിഷേധം നടത്തണമെന്ന് കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്..