സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം ഇന്ന് മുതൽ ആരംഭിക്കും.. നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം 12 ന് നടക്കുന്നത് കണക്കിലെടുത്താണ് ക്ലാസുകൾ മുൻ നിശ്ചയിച്ചതിലും
നേരത്തെ തുടങ്ങുന്നത്.. വിദ്യാർത്ഥികളുടെ പഠനനേട്ടവും സാഹചര്യവും വിലയിരുത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവെ
മൂന്ന്, അഞ്ച്, എട്ട് ക്ലാസുകൾ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.. ഇതിൽ മൂന്ന്, അഞ്ച് ക്ലാസുകൾ ഈ മാസം ഒന്നിന് ആരംഭിച്ചിട്ടുണ്ട്.. എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസുകൾ ഈ മാസം 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്.. ഒൻപത്, പ്ലസ് വൺ ക്ലാസുകൾ 15 നാണ് ആരംഭിക്കുക.. 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിനാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്..