2021 നവംബർ 8 തിങ്കൾ

🙏സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം ഇന്ന് മുതൽ ആരംഭിക്കും.കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചായിരിക്കും ക്ലാസ്സുകൾ തുടങ്ങുക. ഒമ്പത്, പ്ലസ് വൺ ക്ലാസ്സുകൾ ഈ മാസം 15 മുതൽ ആരംഭിക്കും.

🙏 മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ സമരത്തിലേക്ക്.തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നാളെ പ്രതിഷേധ സംഗമം നടത്തും.സമരം ചർച്ച ചെയ്യാൻ ഇന്ന് അണ്ണാ ഡിഎംകെ യോഗം.
ഇതിനിടെ മരം മുറി ഉത്തരവ് മരവിപ്പിച്ച സംഭവത്തിൽ തമിഴ്നാടിൻ്റെ നിലപാട് ഇന്ന് ഉണ്ടായേക്കും.

🙏 കനത്ത മഴയിൽ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു.എല്ലായിടത്തും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. രണ്ട് ദിവസത്തേക്ക് ചെന്നൈയിൽ റെഡ് അലർട്ട്. രേഖപ്പെടുത്തിയത് റെക്കാഡ് മഴ .ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

🙏 മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവിൽ ഉദ്യോഗസ്ഥനെതിരായ നടപടിയിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും.ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി അദ്ദേഹത്തിൻ്റെ കൂടി മറുപടി കേട്ട ശേഷമാകും. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും.

🙏 നടൻ ജോജു ജോർജിൻ്റെ കാർ ആക്രമിച്ച കേസ്സിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും.കോൺഗ്രസിൻ്റെ ചക്ര സ്തംഭന സമരത്തിന് ശേഷമാകും ഇവർ കീഴടങ്ങുക.

🙏ലഖിംപൂർ ഖേരിയിലെ കർഷകസമരത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ്സ് അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

🙏 ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ ചക്ര സ്തംഭന സമരം ഇന്ന്.രാവിലെ 11 മുതൽ കാൽ മണിക്കൂറാണ് സമരം. ഗതാഗത തടസ്സം ഉണ്ടാകില്ലെന്ന് നേതാക്കൾ പറഞ്ഞു.

🙏 രാജ്യത്ത് സാമ്പത്തീക രംഗത്ത് ഏറെ വിവാദങ്ങൾക്ക് വഴിമരുന്നിട്ട നോട്ട് നിരോധനം നടപ്പാക്കിയതിൻ്റെ അഞ്ചാം വാർഷീകം ഇന്ന്. സമ്പദ്ഘടനയിൽ ഒരു മാറ്റവും ഉണ്ടാക്കാനയില്ലന്ന് ആർബിഐ.

🙏 റോഡുകളിലെ പ്രകടനങ്ങളും, യോഗങ്ങളും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

🙏 ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനം ഇന്ന് മുതൽ. കേന്ദ്ര കമ്മിറ്റിയിലെ 370 അംഗങ്ങൾ പങ്കെടുക്കും. ഷീ ജിൻ പീങ്ങിന് പ്രസിഡൻ്റായി അധികാരത്തിൽ തുടരാനുള്ള പ്രമേയം പാസ്സാക്കും.

🙏ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ – നമീബിയ മത്സരം.ടൂർണ്ണമെൻ്റിൽ നിന്ന് പുറത്താകുന്ന ഇന്ത്യയ്ക്ക് മത്സര ഫലം അപ്രസക്തമാണ്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാൻറ് അഫ്ഗാനിസ്ഥാനെ തോല്പിച്ചതോടെ ഇന്ത്യയുടെ സെമി പ്രതീഷകൾ അവസാനിച്ചു.

🙏എം ജി സർവ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക്.വിദ്യാർത്ഥിനിയുടെ ആരോഗ്യനില മോശമാകുന്നു. സമരത്തിന് പിന്നണ പ്രഖ്യാപിച്ച് ഇന്ന് ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കും