നെടുമ്ബാശേരി . വിദേശത്ത് നിന്ന് ലീവിനെത്തിയ മകനെ സ്വീകരിക്കാനെത്തിയ പിതാവ് മകനെ ആലിംഗനം ചെയ്തയുടന്‍ കുഴഞ്ഞ് വീണ് മരിച്ചു. ചാവക്കാട് പാവറട്ടി സ്വദേശി വെണ്‍മടത്തായില്‍ വീട്ടില്‍ എന്‍.കെ.
കുഞ്ഞാണ് (65) മരിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് ബഹ്‌റൈനില്‍ നിന്നും മകന്‍ എത്തിയത്. മകന്‍ ഷിഹാബിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. വിമാനത്താവള ടെര്‍മിനലിന് പുറത്തെത്തിയ മകനെ ആലിംഗനം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ഭാര്യ: ബഷീറ

.