വയനാട് . നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിൽ  ഒരാൾ പിടിയിലായി

കണ്ണൂരിൽ വെച്ചാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത്

മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിൽ 2017 ആണ് കേസ് രജിസ്റ്റർ ചെയ്തത്

തണ്ടർബോൾട്ടും ആയുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ് വേൽമുരുഗൻ അജിത് എന്നിവർ ഉൾപ്പെടെ 19 പേരാണ് കേസിലെ പ്രതികൾ

കേസിലെ മറ്റൊരു പ്രതിയായ രാജൻ ചിറ്റിലപ്പള്ളി നേരത്തെ അറസ്റ്റിലായിരുന്നു.

മാവോയിസ്റ്റ് മാവോയിസ്റ്റ് ലിബറേഷൻ ആർമിയുടെ നേതൃനിരയിൽ ഉള്ള വിക്രം ഗൗഡ സോമൻ ചന്തു എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്

തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിച്ച കേസ് ഒരു മാസം മുമ്പാണ് എൻ ഐ എ ഏറ്റെടുത്തത്.