കൊച്ചി. മരയ്ക്കാർ സിനിമ ഓ ടി ടി ൽ റിലീസ് ചെയ്യുന്ന ദിവസം
കരിദിനം ആചരിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ഫീയോക് തീരുമാനിച്ചു.

ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓ ടി ടി റിലീസ് ചെയ്യുന്ന സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്യില്ല എന്ന് തീരുമാനം

മരക്കാർ സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ റിലീസ് ചെയ്യുന്ന തിയേറ്റർ ഉടമകളെ പുറത്താക്കാൻ തീരുമാനിച്ചു. സിനിമാ തീയേറ്ററിൽ ജീവനക്കാർ കറുത്ത ബാഡ്ജുകൾ ധരിക്കും

സിനിമാ തീയേറ്ററിൽ കരിങ്കൊടി കെട്ടും. ഇത് മോഹൻലാലിനും ആന്റണി പെരുമ്പാവൂർ ഉള്ള മുന്നറിയിപ്പ്. ദിലീപ് നായകനായി നാദിർഷാ സംവിധാനം ചെയ്യുന്നു ഈശോ ഈ വീടിന്റെ നാഥൻ ഓ ടി ടി ൽ നൽകാൻ തീരുമാനിച്ചു

എന്നാൽ ഈ സിനിമ തീയറ്ററിലേക്ക് തിരിച്ചെത്തിക്കണം ഒന്ന് ദിലീപിനോട് സംഘടന അഭ്യർത്ഥിച്ചു.

ദിലീപ് സംഘടനയുടെ ചെയർമാൻ കൂടിയാണ് സിനിമകൾ ഓടിടി റിലീസ് നോടൊപ്പം തിയറ്റർ റിലീസുകൾ ചെയ്യില്ലെന്ന് സംഘടന ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചു.